Map Graph

പന്നിത്തടം മാത്തൂർ ശിവക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പന്നിത്തടം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പന്നിത്തടം മാത്തൂർ ശിവ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ ശിവലിംഗം രുദ്രാക്ഷശിലയിൽ നിർമ്മിച്ചതാണ് എന്നു വിശ്വസിക്കുന്നു. സദാശിവ സങ്കല്പത്തിൽ പ്രധാനമൂർത്തിയായി ശിവനു പടിഞ്ഞാറു ദർശനമായും, അതെ ശ്രീകോവിലിൽ തന്നെ പാർവ്വതിക്ക് കിഴക്കോട്ടു ദർശനമായും ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. കേരളത്തിൽ പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ മാത്തൂർ ക്ഷേത്രം ശിവലിംഗം പ്രതിഷ്ഠിച്ചത് അഗസ്ത്യമഹർഷിയാണ്.

Read article
പ്രമാണം:Mathoor_Siva_Temple.jpgപ്രമാണം:Pannithadam_Mathoor_Siva_Temple.jpgപ്രമാണം:Mathoor_Temple.jpg